ഗവർണറുടെ നയപ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമർശിച്ചത്. ശബരിമല വിഷയത്തിലൂടെ വർഗീയ ധ്രുവീകരണം ഉണ്ടാക്കിയ ക്രെഡിറ്റ് ഗവർണറെ കണ്ട് സർക്കാർ എടുത്തു പറയിപ്പിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. യാതൊരു നയവുമില്ലാതെ പ്രസംഗമായി ഗവർണറുടെ നയ പ്രസംഗം മാറി. ഗവർണറുടെ പ്രസംഗത്തെ നിരാശാജനകമായ പ്രസംഗം എന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്.പ്രളയത്തിൽ തകർന്ന കേരളത്തെ രക്ഷിക്കാനുള്ള പദ്ധതിയൊന്നും നയ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചർച്ചകൾ മാത്രമാണ് നടക്കുന്നത് ഇതിനാവശ്യമുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന് സർക്കാരിന് അറിയില്ല. നിരാശാജനകമായ പ്രസംഗമാണ് ഗവർണർ നടത്തിയത് മാത്രമല്ല പ്രസംഗത്തിൽ നയമല്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.